/sathyam/media/media_files/cokO3B2dbNwZcqOcDz33.jpg)
കോട്ടയം: ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും അരവിന്ദപുരം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ശനിയാഴ്ച (ജനുവരി 20) രാവിലെ 10ന് പാൽഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
ചേർപ്പത്തുകവല അയ്യപ്പസേവാസംഘം ഹാളിൽ നടക്കുന്ന പരിപാടി ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തംഗം എൻ.റ്റി. ശോഭന അധ്യക്ഷത വഹിക്കും.
വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, ഗ്രാമപഞ്ചായത്തംഗം ജയാ ശ്രീധർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, സംഘം പ്രസിഡന്റ് തോമസ് പി. ഫിലിപ്പ് എന്നിവർ പങ്കെടുക്കും.
ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, ക്ഷീരവികസന ഓഫീസർമാരായ ഗോപകുമാർ, എം.വി. കണ്ണൻ എന്നിവർ ക്ലാസെടുക്കും. ആർ.എസ്. ദിവ്യമോൾ, ടോം തോമസ്, ജാൻസി ജോസഫ് എന്നിവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us