/sathyam/media/media_files/feQUIbiS5JE61plR5CKk.jpg)
ഉദയനാപുരം ക്ഷീരസംഘത്തിന്റെ ശുചിത്വമുള്ള പാൽ സംഭരണ മുറിയുടെ ഉദ്ഘാടനം സി.കെ ആശ എംഎൽഎ നിർവഹിക്കുന്നു
കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ 2023-24 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൈക്കം ക്ഷീരവികസന യൂണിറ്റിന്റെ പരിധിയിലുള്ള ഉദയനാപുരം ക്ഷീരസംഘത്തിന്റെ ശുചിത്വമുള്ള പാൽ സംഭരണമുറിയുടെ ഉദ്ഘാടനം സി.കെ ആശ എംഎൽഎ നിർവഹിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. എസ്.പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. എസ്. ഗോപിനാഥൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി. രാജലക്ഷ്മി, പി.ഡി. ജോർജ്, കെ.എസ്. സജീവ്, ജിനു സാബു, ക്ഷീര വികസനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, വൈക്കം ക്ഷീരവികസന ഉദ്യോഗസ്ഥ വി. സുനിത, ഇ. ആർ. സി. എം. പി.യു അംഗങ്ങളായ സോണി ഈറ്റക്കൽ, ജോമോൻ മറ്റം, ക്ഷീരസംഘം പ്രസിഡന്റ് എ. ശിവൻ, സെക്രട്ടറി എസ്. അശ്വതി. ഉദയനാപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ടി. സെബാസ്റ്റ്യൻ, ഉദയനാപുരം ക്ഷീരസംഘം മുൻ സെക്രട്ടറി മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us