/sathyam/media/media_files/sctDzwjVq1Ilgt1plJ0T.jpg)
കടുത്തുരുത്തി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കുലശേഖരപുരം ദേവര്‍താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ 18-ാമത് ഭാഗവത സപ്താഹയജ്ഞം 21 മുതല്‍ 28 വരെയുള്ള തീയതികളില്‍ നടക്കും. വിമല്‍ വിജയ് കന്യാകുമാരിയാണ് യജ്ഞാചാര്യന്‍.
സപ്താഹനാളുകളില്‍ ദശാവതാരം ചന്ദനം ചാര്‍ത്തും നടക്കും. ഞായറാഴ്ച രാവിലെ ഒന്‍പതിന് യജ്ഞശാലയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണ വിഗ്രഹം മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍നിന്ന് ഏറ്റുവാങ്ങി ഉച്ചയ്ക്കു മങ്ങാട്ടുകാവ് ദേവീ ക്ഷേത്രത്തില്‍ എത്തിയ്ക്കും.
വൈകീട്ട് അഞ്ചിന് മങ്ങാട്ടുകാവ് ദേവീ ക്ഷേത്രത്തില്‍നിന്നു ദേവര്‍താനം ക്ഷേത്രത്തിലേക്ക് വിഗ്രഹഘോഷയാത്ര നടക്കും. വൈകീട്ട് 6.30-ന് സപ്താഹയജ്ഞത്തി ന്റെ ഭദ്രദീപ പ്രകാശനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു നിര്‍വഹിക്കും.
ഉപദേശക സമിതി പ്രസിഡന്റ് എന്‍.കെ. ദാസ് അധ്യക്ഷതവഹിക്കും. 22-ന് രാവിലെ 9.30-ന് വരാഹാവതാരം, 23-ന് രാവിലെ 9.30-ന് നരസിംഹാവതാരം, 24-ന് രാവിലെ 9.30-ന് ശ്രീകൃഷ്ണാവതാരം, 25-ന് രാവിലെ 9.30-ന് ഗോവിന്ദ പട്ടാഭിഷേകം, വൈകീട്ട് ആറിന് വിദ്യാരാജഗോപാലാര്‍ച്ചന, 26-ന് രാവിലെ 10-ന് രുഗ്മിണിസ്വയംവര ഘോഷയാത്ര, വൈകീട്ട് അഞ്ചിന് സര്‍വൈശ്വര്യപൂജ, 27-ന് രാവിലെ 10-ന് കുചേലസദ്ഗതി, 28-ന് വൈകീട്ട് നാലിന് അവഭൃഥസ്‌നാന ഘോഷയാത്ര.
പരിപാടികളെക്കുറിച്ചു വിശദീകരിക്കുന്നതിനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ.എസ്. ഷാജി ആനക്കുഴി, സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ്‌കുമാര്‍ മായാസദനം, രാജീവ് പുത്തന്‍പുര, ജയേഷ് വല്ലത്തുംകുഴി എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us