കുറിച്ചി ഗ്രാമപഞ്ചായത്ത് കക്കുഴി-ആലപ്പാട്ട് ചാൽ പാടശേഖരത്തിൽ പുതുതായി പണിത മോട്ടോർ ഷെഡ് ഉദ്ഘാടനം ചെയ്തു

New Update
motor shed inauguration

കുറിച്ചി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കക്കുഴി- ആലപ്പാട്ട് ചാൽ പാടശേഖരത്തിൽ പുതുതായി പണിത മോട്ടോർ ഷെഡിന്റെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കുന്നു.

കോട്ടയം: കുറിച്ചി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കക്കുഴി- ആലപ്പാട്ട്ചാൽ പാടശേഖരത്തിൽ പുതുതായി പണിത മോട്ടർ ഷെഡിന്റെ ഉദ്ഘാടനം അഡ്വ: ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത്  വാർഷിക പദ്ധതിയിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് 250 ചതുരശ്ര അടി വിസ്തീർണമുള്ള ഷെഡ് പണികഴിപ്പിച്ചത്.

Advertisment

പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  രജനി അനിൽ, കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.ആർ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീത കുമാരി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  പ്രശാന്ത് മനന്താനം, കെ.എൻ. മഞ്ജു എന്നിവർ പങ്കെടുത്തു.

Advertisment