കോട്ടയം ജില്ലാ തല റിപബ്ലിക് ദിനാഘോഷം നാളെ

New Update
republic day

കോട്ടയം: ജില്ലാ തല റിപബ്ലിക് ദിനാഘോഷം വെള്ളിയാഴ്ച രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00 മണിക്ക് സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിക്കും. 

Advertisment

പരേഡിൽ 23 പ്ലാറ്റൂണുകൾ പങ്കെടുക്കും. പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്സ്, സ്‌കൂൾ ബാൻഡ് അടക്കമുള്ള പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും.

Advertisment