/sathyam/media/media_files/4m9rSrcjjCwgECSI9hcs.jpg)
രാമപുരം: മാർ ആഗസ്തിനോസ് കോളേജിൽ ഗ്രാജുവേഷൻ സെറിമണിയും മെറിറ്റ് ഡേയും നടത്തി. എംഎസ്‌ഡബ്ല്യു, എംഎച്ച്ആർഎം, എംഎസ്‌സി ബയോടെക്‌നോളേജി, എംഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, എംകോം, എംഎ ഇംഗ്ലീഷ് എന്നീ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുത്തു.
അതോടൊപ്പം ബിരുദ ബിരുദാനന്തര കോഴ്സുകളിലെ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും, കോളേജ് തലത്തിൽ മികച്ച വിജയം നേടിയവരെയും, വിവിധ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.
വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം നിർവ്വഹിച്ച് അവാർഡ് ദാനം നടത്തി. ശാസ്ത്ര സാങ്കേതിക മേഖലയിൽ മികച്ച സംഭാവനകൾ നൽകുവാൻ പുതുതലമുറ കടന്നുവരണമെന്നും രാജ്യത്തിൻറെ വികസനത്തിന് മുഖ്യ പങ്കുവഹിക്കാൻ യുവതലമുറക്ക് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കോളേജ് മാനേജർ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ തോമസ് ചാഴിക്കാടൻ എം പി, മാണി സി കാപ്പൻ എംഎൽഎ, എന്നിവർ അവാർഡ് ജേതാക്കളെ അനുമോദിച്ച് സംസാരിച്ചു.
രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് റാങ്ക് ജേതാവ് മരിയ സിബി, കോളേജ് ചെയർമാൻ ആശിഷ് ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us