/sathyam/media/media_files/KoblKem9pKVfFt50uCKV.jpg)
കൊഴുവനാൽ: കെഎം മാണി സാറിന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനം കേരളാകോൺഗ്രസ് എമ്മിന്‍റെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിച്ചു. കൊഴുവനാൽ മണ്ഡലത്തിൽ കൊഴുവനാൽ സെന്റ് മേരീസ് കാരുണ്യഭവനത്തിലെ അന്തേവാസികളോടൊപ്പം ചെലവഴിച്ചാണ് ദിനാചരണം നടത്തിയത്.
മണ്ഡലം പ്രസിഡന്‍റ് സണ്ണി നായിപുരയിടത്തിന്‍റെ അധ്യക്ഷതയിൽ കാരുണ്യഭവനത്തിൽ ചേർന്ന സമ്മേളനത്തിൽ കൊഴുവനാൽ സെന്‍റ് ജോൺസ് നെപുംസ്യാൻസ് പള്ളി വികാരി ഫാ. ജോർജ് വെട്ടുകല്ലേൽ ദിനാചരണം ഉദഘാടനം ചെയ്തു.
/sathyam/media/media_files/QRyF0MwOKkfIalvn4KEv.jpg)
കേരളാകോൺഗ്രസ് എം സംസ്ഥാനകമ്മിറ്റി അംഗം സാജൻ സിറിയക് മണിയങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ജോർജ്, പഞ്ചായത്ത് അംഗം പി.സി ജോസഫ്, സഹകരണബാങ്ക് മുൻ പ്രസിഡന്റ് പി.എ തോമസ് പൊന്നുംപുരയിടം, കാരുണ്യഭവൻ ഡിറക്ടർ പി.എ എബ്രഹാം പന്തലാനി, നിയോജക മണ്ഡലം സെക്രട്ടറി സിബി ഗണപതിപ്ലാക്കൽ, വാർഡ് പ്രസിഡന്റ് ബാബു മൂഴയിൽ, സംസ്കാരവേദി പ്രസിഡന്റ് ജെയ്സൺ കുഴികോടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us