മുപ്പത് വർഷമായി തരിശ് കിടന്ന ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ പാടശേഖരത്ത് ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു

New Update
neendoor harvest

മുപ്പത് വർഷമായി തരിശ് കിടന്ന ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ പാടശേഖരത്ത് ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ നിർവഹിക്കുന്നു

ഞീഴൂർ: മുപ്പത് വർഷമായി തരിശ് കിടന്ന ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ പാടശേഖരത്ത് ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ് അദ്യക്ഷത വഹിച്ചു. ഞീഴുർ ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ പെരുവ സ്വദേശികളായ ചെത്തുകുന്നേൽ ബൈജുവും, എള്ളുകാലായിൽ ഷിജോയും ചേർന്നാണ് ഇവിടെ ക്വഷിയിറക്കിയത്. 

Advertisment

neendoor harvest-2

മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ, ഞീഴുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി.ദേവദാസ്, പഞ്ചായത്തംഗങ്ങളായ ബീന ഷിബു, ബോബൻ മഞ്ഞളാമലയിൽ, ശരത് ശശി, തോമസ് പനയ്ക്കൻ, ലിസി ജീവൻ, ഷൈനി സ്റ്റീഫൻ, ശ്രീലേഖ മണിലാൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തംഗം അർച്ചന കാപ്പിൽ, കടുത്തുരുത്തി ക്യഷി അസിസ്റ്റൻ്റ് ഡയറക്ടർ ബനു, കൃഷി ഓഫീസർ സത്മ, മായ, ഞീഴൂർ ഉണ്ണിമിശിഖ പളളി വികാരി സജി മേത്താനത്ത് കെ.യു.വർഗീസ്, പി.സി.രാജേഷ്, രാജു തെക്കേക്കാലായിൽ, പുഷ്കരൻ അരിക്കരയിൽ, അജി ആനക്കുഴി തുടങ്ങി നിരവധി നാട്ടുകാരും പങ്കെടുത്തു.



Advertisment