പിഎസ്‌സി ശാരീരിക പുനർ അളവെടുപ്പ് ഫെബ്രുവരി ആറിന്

New Update
body measurement-2

കോട്ടയം: ജില്ലയിൽ വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 408/2021) കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ നൽകിയ ഉദ്യാഗാർഥികൾക്കായുള്ള ശാരീരിക പുനർ അളവെടുപ്പ് ഫെബ്രുവരി ആറിന് നടക്കും. 

Advertisment

രാവിലെ 9.15ന് തിരുവനന്തപുരത്തെ പിഎസ്‌സി ആസ്ഥാനത്താണ് നടക്കുക. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം എത്തണം. വിശദവിവരങ്ങൾക്കായി പ്രൊഫൈൽ പരിശോധിക്കുക.

Advertisment