മീനച്ചിൽ പഞ്ചായത്ത് വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം രൂപ അനുവദിച്ചു: ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ

New Update
rajesh valiplackal

മീനച്ചിൽ: മീനച്ചിൽ പഞ്ചായത്ത് പാലാക്കാട് പതിനൊന്നാം വാർഡിൽ വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് രണ്ട് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.

Advertisment

ഒന്നാം ഘട്ടത്തിൽ 20 ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ പത്തു ലക്ഷം രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക്, ഒന്നര കിലോമീറ്റർ ദൈർഘ്യത്തിൽ പമ്പിങ് ലൈനുകളും ആണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയത്. 

ജോർജുകുട്ടി വട്ടോത്ത് സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള കിണറിന്റെ ആഴം വർദ്ധിപ്പിക്കുകയും രണ്ട് കിലോമീറ്റർ വിതരണ ലൈൻ, പമ്പ് ഹൗസ്, പുതിയ മോട്ടോറും സ്ഥാപിക്കുകയും ആണ് രണ്ടാംഘട്ടത്തിൽ ചെയ്യേണ്ടത്.

വേനൽ രൂക്ഷമാകുമ്പോൾ കിണറിലെ വെള്ളം പറ്റുന്നത് കുടിവെള്ള പദ്ധതിക്ക് ഒരു വലിയ ഭീഷണിയായിരുന്നു. പണികൾ പൂർണമായും പൂർത്തിയാകുന്നതോടുകൂടി നൂറോളം വീടുകളിൽ കുടിവെള്ളം എത്തിക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഫണ്ടിനോടൊപ്പം കൂടുതൽ സ്ഥലങ്ങളിലേക്ക് വിതരണ ലൈനുകൾ സ്ഥാപിക്കുന്നതിനായി 5 ലക്ഷം രൂപ പഞ്ചായത്തിൽ നിന്നും അനുവദിച്ചതായും പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി അറിയിച്ചു. 

വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം രൂപ അനുവദിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിനെയും 5 ലക്ഷം രൂപ അനുവദിച്ച പഞ്ചായത്ത് ഭരണസമിതിയെയും എൽ.ഡി.എഫ്. പാലാക്കാട് വാർഡ് കമ്മിറ്റി അഭിനന്ദിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിബി ഈറ്റത്തോട്ട്, ബിജു താഴത്തു കുന്നേൽ, സ്മിനുമോൻ ചെരുവിൽ, തങ്കച്ചൻ മണ്ണാർമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment