New Update
/sathyam/media/media_files/YXsKUFqCLCOcpr2rwJJE.jpg)
കോട്ടയം: കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഫെബ്രുവരി 13, 14 തീയതികളിൽ 'ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ ' എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. 10 പശുക്കളെ വളർത്തുന്നവരോ, അതിനു സാഹചര്യമുള്ളവരോ ആയ താത്പര്യമുള്ളവർ ഫെബ്രുവരി 13ന് രാവിലെ 10ന് ആധാർ, ബാങ്ക് പാസ്ബുക്ക് പകർപ്പുകൾ സഹിതം കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലനകേന്ദ്രത്തിലെത്തി രജിസ്ട്രേഷൻ നടത്തണം.
Advertisment
20 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം, അർഹമായ യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2302223.