Advertisment

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുo സൗജന്യ ഉപകരണ സഹായ പദ്ധതിയുമായി പാലാ റോട്ടറി ക്ലബ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
ന

പാലാ: പാലായിലെയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ ഉപകരണസഹായം ലഭ്യമാക്കുവാൻ പാലാ റോട്ടറി ക്ലബ് അവസരമൊരുക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

Advertisment

എൻ.സി.എസ്.സി, അലിംകോ എന്നീ സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്. 60 കഴിഞ്ഞ വയോജനങ്ങൾക്കായി കേന്ദ്ര സർക്കാരിൻ്റെ "രാഷ്ട്രീയ വയോ ശ്രീ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ ലഭ്യമാക്കും. അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി പാലാ റോട്ടറി ക്ലബ് നഗരസഭയുമായി സഹകരിച്ച്  ഫെബ്രുവരി 19 ന് പാലാ നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ ക്യാമ്പ് സംഘടിപ്പിക്കും. 

പഞ്ചായത്ത് മേലെകളിൽ ഉള്ളവർക്കും ഇവിടെ ക്യാമ്പിൽ സംബന്ധിക്കാവുന്നതാണ്. എല്ലാ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും അർഹരായവരെ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന് പാലാ റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ.ജോസ് കോക്കാട്ട് അഭ്യർത്ഥിച്ചു. 

നാൽപത് ശതമാനം വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനപ്രതിനിധികൾ നൽകുന്നവരുമാന സർട്ടിഫിക്കററ്, മേൽവിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ എന്നിവ സഹിതം ക്യാമ്പിൽ പങ്കെടുക്കണം. അർഹരാകുന്നവർക്ക് ഉപകരണങ്ങൾ ലഭ്യമാക്കും. വിവിധങ്ങളായ 15-ൽ പരം ഉപകരണങ്ങളാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. 

60 കഴിഞ്ഞ മുതിർന്ന പൗരൻമാർ പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖയോ ആധാർ കാർഡിൻ്റെ പകർപ്പോ കൂടി സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും റോട്ടറി ക്ലബ് ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ (94471 23010), ഡോ.ജോസ് കുരുവിള (9746623266), ജിമ്മി ചെറിയാൻ (9061996557), ബൈജു കൊല്ലം പറമ്പിൽ (9447507642), ബിജു കോക്കാട്ട് (9745524969) ജയ്സൺ മാന്തോട്ടം (9447568812) എന്നിവരുടെ പക്കലും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ, റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. ജോസ് കുരുവിള കോക്കാട്ട്, ജിമ്മി ചെറിയാൽ, സന്തോഷ് മാട്ടേൽ, പ്രാഗ്രാം കോഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ മാന്തോട്ടം എന്നിവർ അറിയിച്ചു.

Advertisment