Advertisment

കെസിവൈഎൽ കോട്ടയം അതിരൂപതാതല പ്രവർത്തന വർഷ ഉദ്ഘാടനം ഫെബ്രുവരി 11ന് കോട്ടയം ബിസിഎം കോളജില്‍

New Update
kcyl kottayam athiroopatha

കോട്ടയം: കെസിവൈഎൽ കോട്ടയം അതിരൂപതാതല പ്രവർത്തന വർഷ ഉദ്ഘാടനം ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് കോട്ടയം ബിസിഎം കോളേജിൽ സംഘടിപ്പിക്കുന്നതായി അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. 

Advertisment

കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവര്‍ഗീസ് മാർ അഫ്രേം പിതാവ് യോഗം ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത സിനിമ നടനും സംവിധായകനുമായ ജോണി ആന്റണി യോഗത്തിന് മുഖ്യാതിഥി ആയിരിക്കും. അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ രജത ജുബിലി ആഘോഷങ്ങളുടെ ഭാഗമായി 25 വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്ന കെസിവൈഎൽ പദ്ധതിയുടെ ഉദ്‌ഘാടനം ജോണി ആന്റണി നിർവഹിക്കും.

കെസിഡബ്ല്യുഎ പ്രസിഡന്റ്‌ ഷൈനി സിറിയക് മാർഗ്ഗരേഖ പ്രകാശനം നിർവഹിക്കും. യോഗത്തിന് ശേഷം യുവജനങ്ങൾ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

Advertisment