Advertisment

കോട്ടയം സീറ്റിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് മാറ്റത്തിന് കാരണം പിജെ ജോസഫ് നല്‍കിയ പേരുകളെല്ലാം കാലുമാറ്റക്കാരുടേതായത്. പിജെ ജോസഫോ മോന്‍സ് ജോസഫോ മല്‍സരിക്കുമെങ്കില്‍ കേരള കോണ്‍ഗ്രസിന് സീറ്റുറപ്പ് ! ജോസഫ് നല്‍കിയ എംപി ജോസഫിന്‍റെ പേര് ആദ്യമേ കോണ്‍ഗ്രസ് തള്ളി, ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പേര് സുനില്‍ കനുഗൊലുവും വെട്ടി ! കോട്ടയത്ത് അങ്കംവെട്ടാന്‍ ഒടുവില്‍ പിജെ ജോസഫ് എത്തുമോ ?

കോട്ടയത്ത് ഏതെങ്കിലും സ്ഥാനാര്‍ഥിയുമായി വന്നാല്‍ സീറ്റു നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ പിജെ ജോസഫിനെ അറിയിച്ചിരുന്നതാണ്. പിജെ ജോസഫോ, മോന്‍സ് ജോസഫോ മല്‍സരിക്കണമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ സിറ്റിംങ്ങ് എംഎല്‍എമാരായ ഇവര്‍ മല്‍സരിക്കാന്‍ തയ്യാറായില്ല. പകരം ഫ്രാന്‍സിസ് ജോര്‍ജ്, എംപി ജോസഫ് എന്നീ പേരുകളാണ് പിജെ ജോസഫ് മുന്നോട്ടുവച്ചത്.

New Update
francis george pj joseph monce joseph mp joseph
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ആദ്യ ഘട്ടത്തില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ ധാരണയിലെത്തിയിരുന്ന കോണ്‍ഗ്രസ് പെട്ടെന്ന് നിലപാട് മാറ്റാന്‍ കാരണം ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പിജെ ജോസഫിന് കഴിയാതെ വന്നതോടെയെന്ന് റിപ്പോര്‍ട്ട്.
Advertisment

കോട്ടയത്ത് ഏതെങ്കിലും സ്ഥാനാര്‍ഥിയുമായി വന്നാല്‍ സീറ്റു നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ പിജെ ജോസഫിനെ അറിയിച്ചിരുന്നതാണ്. പിജെ ജോസഫോ, മോന്‍സ് ജോസഫോ മല്‍സരിക്കണമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ സിറ്റിംങ്ങ് എംഎല്‍എമാരായ ഇവര്‍ മല്‍സരിക്കാന്‍ തയ്യാറായില്ല. പകരം ഫ്രാന്‍സിസ് ജോര്‍ജ്, എംപി ജോസഫ് എന്നീ പേരുകളാണ് പിജെ ജോസഫ് മുന്നോട്ടുവച്ചത്.


കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്ന തെരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ സുനില്‍ കനുഗൊലുവിന്‍റെ ടീം ഈ രണ്ട് പേരുകള്‍ വച്ച് മണ്ഡലത്തില്‍ നടത്തിയ സര്‍വ്വെകള്‍ ഇരുവര്‍ക്കും എതിരായിരുന്നു. എംപി ജോസഫിന്‍റെ പേര് ആദ്യമേ തള്ളിയതാണ്. ഇപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പേരും കോണ്‍ഗ്രസ് തള്ളിയിരിക്കുകയാണ്.


കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ കോട്ടയം സീറ്റ് കൈവിട്ടുപോകും എന്നാണ് സുനില്‍ കനുഗൊലുവിന്‍റെ മുന്നറിയിപ്പ്. ആ റിപ്പോര്‍ട്ട് തള്ളാന്‍ കെപിസിസി തയ്യാറായാലും എഐസിസി ഒരുക്കമല്ല. വിജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പേരും സുനില്‍ കനുഗൊലു എഐസിസിക്ക് നല്‍കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസിന് വിനയാകുന്നത് അവര്‍ മുന്നോട്ടു വച്ച പേരുകാരെല്ലാം മുന്‍കാലങ്ങളില്‍ മാറി മാറി രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടവരാണെന്നതാണ്. എംപി ജോസഫിന്‍റെ പേരായിരുന്നു ആദ്യം പിജെ ജോസഫ് മുന്നോട്ടു വച്ചത്.

കെഎം മാണിയുടെ മരുമകനായ എംപി ജോസഫ് ഭാര്യാപിതാവിന്‍റെ പാര്‍ട്ടിയില്‍ നിന്ന് മല്‍സരിക്കാന്‍ സീറ്റിന് തീവ്രശ്രമം നടത്തി പരാജയപ്പെട്ട് പിന്നീട് കോണ്‍ഗ്രസിലെത്തുകയും അവിടെയും സീറ്റ് കിട്ടാതെ വന്നപ്പോള്‍ കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തിലെത്തുകയും ചെയ്ത വ്യക്തിയാണ്. രാഷ്ട്രീയ പക്വതയില്ലായ്മ ഇദ്ദേഹത്തിനെതിരെ സ്ഥിരം ആയുധമാണ്. കോട്ടയത്ത് ബന്ധങ്ങളുമില്ല.

പിന്നീടാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പേര് മുന്നോട്ടു വച്ചത്. പിജെ ജോസഫും മോന്‍സും ഇല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ അംഗീകരിക്കാന്‍ കരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നു.


പക്ഷേ 2009 -ന് ശേഷം 4 തവണ മുന്നണിയും 4 തവണ പാര്‍ട്ടിയും മാറിയ നേതാവെന്ന റിപ്പോര്‍ട്ടാണ് എഐസിസിക്ക് ലഭിച്ചത്. കോട്ടയത്ത് യാതൊരു പ്രവര്‍ത്തന ചരിത്രവുമില്ലാത്ത ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്ത് അവതരിപ്പിക്കുന്നതിനെതിരെ മണ്ഡലത്തില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനിടെ സുനില്‍ കനുഗൊലുവിന്‍റെ ടീം നടത്തിയ സര്‍വ്വേയും ഫ്രാന്‍സിസ് ജോര്‍ജിനെതിരായി.


ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ആ സീറ്റ് ഏറ്റെടുക്കുകയല്ലാതെ മറ്റ് പോംവഴികള്‍ മുമ്പിലില്ല. അതേസമയം പിജെ ജോസഫ് മല്‍സരിക്കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കുകയും ചെയ്യും. കഴിഞ്ഞ തവണ കോട്ടയത്ത് മല്‍സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ട പിജെ ജോസഫ് ഇത്തവണയും അതിന് തയ്യാറായാല്‍ കോണ്‍ഗ്രസിന് സന്തോഷം.  

Advertisment