കെ.എം മാണിയുടെ അനുഗ്രഹം തേടി കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി; പ്രാർത്ഥനകളോടെ പ്രചാരണത്തുടക്കം

New Update
thomas chazhikadan km manis tomb

പാലാ: കെ.എം മാണിയുടെ അനുഗ്രഹം തേടി കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പ്രാർത്ഥനകളോടെയാണ് പ്രചാരണത്തുടക്കമായത്.

Advertisment

പാലായിലെ കെ.എം മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച്, അനുഗ്രഹം തേടിയാണ് തോമസ് ചാഴികാടൻ പ്രചാരണം ആരംഭിച്ചത്. കല്ലറയിൽ പ്രാർത്ഥിച്ച് പ്രിയ നേതാവിൻ്റെ ഓർമ്മ പുതുക്കി. തുടർന്ന് പുഷ്പചക്രം അർപ്പിച്ചാണ് മടങ്ങിയത്.

thomas chazhikadan km manis tomb-2

സ്ഥാനാർത്ഥിയ്ക്കൊപ്പം കേരള കോൺഗ്രസ് എം  ചെയർമാൻ ജോസ് കെ.മാണി, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ എന്നിവർ സ്ഥാനാർത്ഥിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Advertisment