പ്രതിസന്ധികളിൽ കരുത്തായത് കെ എം മാണി പകർന്ന ഊർജ്ജമെന്ന് തോമസ് ചാഴികാടൻ എംപി; കല്ലറയിൽ പൂക്കളർപ്പിച്ച് പ്രചാരണത്തിന് തുടക്കം

New Update
thomas chazhikadan km manis tomb-3

 പാലാ: ഏതു പ്രതിസന്ധിയേയും മറികടക്കാൻ കെ എം മാണി പകർന്ന ഊർജ്ജം എന്നും സഹായിച്ചിരുന്നുവെന്ന് തോമസ് ചാഴികാടൻ എംപി. അദ്ദേഹം പകർന്നു നൽകിയ ധൈര്യത്തിലാണ് പൊതുരംഗത്തേക്ക് എത്തിയതെന്നും എംപി പറഞ്ഞു. 

Advertisment

ലോക്സഭാ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം കെ എം മാണിയുടെ കബറിടത്തിൽ എത്തി പ്രാർത്ഥിച്ച ശേഷം പ്രതികരിക്കുകയായിരുന്നു തോമസ് ചാഴികാടൻ എംപി. 

1991ൽ തന്റെ ഇളയ സഹോദരന്റെ മരണത്തിന് പിന്നാലെ കെ എം മാണിയാണ് രാഷ്ട്രീയത്തിലേക്ക് തന്നെ കൊണ്ടുവന്നത്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകുമെന്ന് താൻ വിചാരിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം നിയമസഭയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പരിശീലനവും  നൽകിയെന്നും തോമസ് ചാഴികാടൻ പറഞ്ഞു.

km manis tomb

കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിലും കെ എം മാണിയാണ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇത്തവണ ലോക്സഭയിലേക്ക് പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയായിരുന്നു. 

കെഎം മാണിയുടെ കല്ലറയിൽ പൂക്കൾ അർപ്പിച്ച് അദേഹം പ്രാർത്ഥനയും നടത്തി. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയും പാർട്ടി നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമായി.

വിവിധ സ്ഥലങ്ങളിൽ എം പി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പിഎംജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡുകൾ തുറന്നു കൊടുക്കുന്ന പരിപാടികളുടെയും തിരക്കിലാണ് എംപി.

Advertisment