New Update
/sathyam/media/media_files/eHBpHaNZoW6xLGMzoO1E.jpg)
പാലാ: പാലാ രാമപുരം റോഡില്‍ ബൈക്കും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പൈക ജനതാ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ സുനുവിന്‍റെ മകന്‍ പവന്‍ സുനു (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂരാലി സ്വദേശി റോഷന്‍ (20) നെ ഗുരുതരമായ പിരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Advertisment
മാര്‍ അഗസ്തിനോസ് കോളജ് ബിസിഎ വിദ്യാര്‍ത്ഥികളാണ് പവനും റോഷനും. വൈകിട്ട് കോളജ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെയാണ് പാലാ ഭാഗത്തുനിന്നും വന്ന ശബരിമല തീര്‍ത്ഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പവന്‍റെ മൃതദേഹം പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us