കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തിൻ്റെ ആദ്യ ഗ്രാമവണ്ടി ചൊവ്വാഴ്ച സർവ്വീസ് ആരംഭിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
gramavandi pala

ഇടമറ്റം: കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദ്യത്തെ ഗ്രാമവണ്ടി ചൊവ്വാഴ്ച സർവ്വീസ് ആരംഭിക്കും. മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലാരംഭിക്കുന്ന ഗ്രാമവണ്ടിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. പാലാ എം.എൽ.എ മാണി സി. കാപ്പൻ അധ്യക്ഷത വഹിക്കും.

Advertisment

ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി  പന്ത്രണ്ട് ലക്ഷം രൂപയാണ് ഗ്രാമവണ്ടിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. 

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സാജോ പൂവത്താനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, മെമ്പർമാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ജെസി ജോർജ്,  വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, പഞ്ചായത്ത് മെമ്പർമാർ, അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ എ.റ്റി ഷിബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Advertisment