ആണ്ടൂര്‍ വായനശാലയില്‍ 'ആശാന്‍കളരി വിശേഷങ്ങള്‍'; പ്രതിവാര അറിവരങ്ങിന്‍റെ ഭാഗമായി 'എഴുത്തോലയും നാരായവും' എന്ന വിഷയത്തില്‍ ക്ളാസും ചര്‍ച്ചയും സംഘടിപ്പിച്ചു

New Update
andoor library-4

ആണ്ടൂര്‍: ആണ്ടൂര്‍ ദേശീയവായനശാലയുടെ `വയോബാല്ല്യം' പ്രതിവാര അറിവരങ്ങിന്‍റെ ഭാഗമായി `എഴുത്തോലയും നാരായവും' എന്ന വിഷയത്തില്‍ ക്ളാസും ചര്‍ച്ചയും നടത്തി. അറുപതുകളിലെ നിലത്തെഴുത്ത് ആശാന്‍ കളരി വിശേഷങ്ങളായിരുന്നു പ്രതിപാദ്യം. 

Advertisment

കളരിയാശാന്‍റെ എഴുത്താണികൊണ്ടുള്ള നുള്ള് ഏറ്റുവാങ്ങിയ കഥയും, `ചിന്തംവര' ദിനത്തിലെ അവലും പഴവും അടങ്ങുന്ന സല്‍ക്കാര മാധുര്യവും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അയവിറക്കിയപ്പോള്‍, കുട്ടികള്‍ വിസ്മയത്തോടെ കാതു കൂര്‍പ്പിച്ചിരുന്നു കേട്ടു.

വായനശാല പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ കെ.ബി. ചന്ദ്രശേഖരന്‍ നായര്‍ വിഷയം അവതരിപ്പിച്ചു. സെക്രട്ടറി വി.സുധാമണി, ഡോ. പി.എന്‍.ഹരിശര്‍മ്മ, അഞ്ജന ഉണ്ണികൃഷ്ണന്‍, പി.വി. ഗോപാലകൃഷ്ണന്‍, കെ.കെ.നാരായണന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

അറുപതിനുമേല്‍ പ്രായമുള്ള വിശിഷ്ടാതിഥികളെ പങ്കെടുപ്പിച്ച് യുവതലമുറയെ ലക്ഷ്യമാക്കി അറിവോര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ഈ പ്രതിവാര വിജ്ഞാന പരിപാടിക്ക് മികച്ച പങ്കാളിത്തവും പ്രതികരണവും ലഭിച്ചുവരുന്നുണ്ട്.

Advertisment