മീനച്ചില്‍ പഞ്ചായത്തും കെഎസ്ആര്‍ടിസിയും സംയുക്തമായി ആരംഭിച്ച ഗ്രാമവണ്ടി സർവ്വീസിന് ഇന്ന് തുടക്കം

New Update
gramavandi inauguration

ഇടമറ്റം: മീനച്ചിൽ ഗ്രാമ പഞ്ചായത്തും കെ.എസ്.ആർ.ടി.സിയും സംയുക്തമായി ആരംഭിച്ച ഗ്രാമവണ്ടി സർവ്വീസിന് തുടക്കം. ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് അങ്കണത്തിൽ പാലാ എം.എം.എൽ.എ മാണി സി. കാപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗിൽ ജോസ് കെ. മാണി എം.പി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി സ്വാഗതമാശംസിച്ചു. ഗ്രാമീണ റോഡുകളുടെ വികസനം ലക്ഷ്യം വച്ച് കൊണ്ടാണ് പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ യാത്രാ ക്ലേശം നേരിടുന്ന മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമപാതകളിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമാകും.

ഗ്രാമവണ്ടി പദ്ധതിയിലൂടെ പഞ്ചായത്തിലെ ഭൂരിഭാഗം ഗ്രാമീണ പാതകളെയും പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാണ് സർവ്വീസ് നടത്തുന്നത്. സാധാരണക്കാരായ ആളുകൾക്ക് ഓർഡിനറി നിരക്കിൽ ഗ്രാമവണ്ടിയുടെ സേവനം ലഭ്യമാകും. പന്ത്രണ്ട് ലക്ഷം രൂപയാണ് ഗ്രാമവണ്ടിയ്ക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.  

gramavandi-2

യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, മെമ്പർമാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാർമാരായ ബിജു റ്റി.ബി, ഇന്ദു പ്രകാശ്, പുന്നൂസ് പോൾ, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജോയി കുഴിപ്പാല, വിഷ്ണു പി.വി, ഷേർളി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ എ.റ്റി ഷിബു, സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീലത ഹരിദാസ്, അഗ്രോ ഫ്രൂട്ട് പ്രൊസസിംഗ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. ജോസ് ടോം, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ബിനോയി നരി തൂക്കിൽ, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി ജിനു വാട്ടപ്പള്ളിൽ, സി.പി.ഐ  ലോക്കൽ സെക്രട്ടറി ബിജു താഴത്തുകുന്നേൽ, കേരള കോൺഗ്രസ് (ബി) സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി ചെറിയാൻ കൊക്കപ്പുഴ, റെസിഡൻസ് അസോസിയേഷൻ കൺവീനർ രാജൻ കൊല്ലംപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Advertisment