/sathyam/media/media_files/VaobgTFnwnKIHGVcknnO.jpg)
കുറുപ്പന്തറ: ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം വളരുകയും അതിനെ കാലോചിതമായി വ്യാഖ്യാനിക്കുകയും അതിനെ ഓരോരുത്തരുടെയും ജീവിതത്തിൽ അനുവർത്തിക്കുകയും വേണമെന്നും ക്രിസ്ത്യാനികൾ ക്രിസ്തു വിശ്വാസിയിൽ നിന്നും ക്രിസ്തു ശിഷ്യൻ എന്ന സ്ഥാനത്തേക്ക് ഉയരുമ്പോൾ മാത്രമേ നാംയഥാർത്ഥ മനുഷ്യനായി മാറുകയുള്ളൂ എന്ന് വചനമാരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മദ്ധ്യകേരള മഹായിടവക മുൻ ബിഷപ്പ് റൈറ്റ്. റവ. തോമസ് സാമുവേൽ സംസാരിച്ചു.
സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദീക ജില്ലയുടെ ആത്മീയ കൂട്ടായ്മയായ വചനമാരി കൺവൻഷൻ കുറുപ്പന്തറ മാർക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ സെക്രട്ടറി അരുൺ മാത്യൂ സ്വാഗതം ആശംസിച്ചു. ജില്ലാ ചെയർമാൻ റവ കെ എം ജോൺ അദ്ധ്യക്ഷത വഹിച്ചു. റവ. ഡീക്കൻ. സജി ജോസഫ് വചനശുശ്രൂഷ നിർവഹിച്ചു.
കൺവൻഷൻ കൺവീനർ ശ്രീനി ഡാനിയേൽ, പ്രോഗ്രാം ജോയിൻ്റ് കൺവീനർ ഇവ. കെ.സി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. കൺവൻഷനിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us