തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ, കുടിവെള്ള പദ്ധതികൾക്ക് മുൻഗണന നൽകണം - ജോസ് കെ മാണി എംപി

New Update
jose k mani mp inauguration bharanaganam

ഭരണങ്ങാനം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിൽ കുടിവെള്ളത്തിനും ശുചിത്വത്തിനും മുന്തിയ പരിഗണന നൽകണമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സെൻ്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ കോപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുക എന്നുള്ളത് ജനപ്രതിനിധികളുടെ കടമയാണെന്നും എം.പി പറഞ്ഞു. സ്കൂൾ മാനേജർ ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, സുധാ ഷാജി, പി.ടി .എ പ്രസിഡണ്ട് ജോസ് തയ്യിൽ ഹെഡ് മാസ്റ്റർ ജോജി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment