/sathyam/media/media_files/IouH53IKW8UI5Z2vdLON.jpg)
പാലാ: കോട്ടയത്തിനും അയൽജില്ലകൾക്കും വലിയ വികസനമുന്നേറ്റം സമ്മാനിക്കുന്ന തീർത്ഥാടന -ടൂറിസം സർക്യൂട്ട് സ്വപ്‌നപദ്ധതിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപി. കോട്ടയം, ഇടുക്കി ജില്ലകൾക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതി ലോകസഭയിൽ അവതരിപ്പിച്ച് പരിശ്രമങ്ങൾ നടത്താൻ ശ്രമിച്ചിരുന്നതായും എംപി പറഞ്ഞു.
മാന്നാനം ദേവാലയം, ഏറ്റുമാനൂർ ക്ഷേത്രം, മള്ളിയൂർ ക്ഷേത്രം, കുറവിലങ്ങാട് ദേവാലയം, രാമപുരം നാലമ്പലം, ഭരണങ്ങാനം തീർത്ഥാടന ദേവാലയം, ചോറ്റാനിക്കര ക്ഷേത്രം, ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ, തേക്കടി തുടങ്ങിയ പ്രധാന സ്ഥലങ്ങളെ കോർത്തിണക്കിയ പദ്ധതിയാണ് ആഗ്രഹിക്കുന്നത്.
ഇത് യാഥാർത്ഥ്യമാകുന്നതോടെ ഒട്ടേറെ മേഖലകളിലേക്ക് വികസനമെത്തും. തീർത്ഥാടകരേയും വിനോദസഞ്ചാരികളേയും ആകർഷിക്കാനും കഴിയും. ഈ കേന്ദ്രങ്ങളുടെ സമീപസ്ഥലങ്ങളിൽ വ്യാപാര, താമസ സൗകര്യങ്ങളുടെ വികസനത്തിലൂടെ സാമ്പത്തിക മുന്നേറ്റത്തിനും നിർദ്ദിഷ്ട പദ്ധതിയിലൂടെ സാധിക്കുമെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us