കടനാട് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം മാര്‍ച്ച് 3ന് മന്ത്രി വീണാ ജോർജ് നിര്‍വ്വഹിക്കും

New Update
kadanad primary health centre

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കടനാട് കുടുംബാരോഗ്യ കേന്ദ്രം.

കോട്ടയം: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കടനാട് ആശുപത്രിയുടെ ഉദ്ഘാടനം വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഞായറാഴ്ച (മാർച്ച് 3) ഉച്ചയ്ക്ക് 12 മണിക്ക് നിർവഹിക്കും. കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ - തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും. 

Advertisment

ജോസ് കെ. മാണി എം. പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം. പി, മാണി സി. കാപ്പൻ എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. പി. എൻ. വിദ്യാധരൻ റിപ്പോർട്ട് അവതരിപ്പിക്കും.

ആർദ്രകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 1.86 കോടി രൂപ മുടക്കിലാണ്  കെട്ടിടം നിർമിച്ചത്. 5720 ചതുരശ്ര അടി വിസ്തൃതിയിൽ പണി പൂർത്തികരിച്ചിരിക്കുന്ന കെട്ടിടത്തിൽ വിശാലമായ ഒ.പി, കാത്തിരുപ്പു കേന്ദ്രം, പ്രഥമ പരിശോധന മുറി, ലാബ് ഫാർമസി, നിരീക്ഷണ മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഒ.പിയിൽ പ്രതിദിനം നൂറോളം പേരെത്തുന്ന നിലവിലെപ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ രണ്ടു ഡോക്ടർമാർ, സ്റ്റാഫ് നേഴ്‌സ്, ഫാർമസിസ്റ്റ് എന്നിവർ ഉൾപ്പെടെ 16 ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. 

ഉദ്ഘാടനചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. കെ. ബിജു,  സെബാസ്റ്റ്യൻ കട്ടക്കൽ, ലാലി സണ്ണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി സോമൻ, സ്ഥിരം സമിതി അധ്യക്ഷരായ ജയ്സി സണ്ണി, ഉഷാ രാജു, മെർലിൻ റൂബി ജെയ്സൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ. മധു, സെൻ സി. പുതുപറമ്പിൽ, ബിന്ദു ബിനു, ബിന്ദു ജേക്കബ്, ജയ്സൺ ജോർജ്ജ് പുത്തൻകണ്ടം, സിബി ജോസഫ്, ഗ്രേസി ജോർജ്, ജോസ് പ്ലാശനാൽ, റീത്താ ജോർജ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ആർദ്രകേരളം ജില്ലാ നോഡൽ ഓഫീസർ ഡോ.എ.ആർ. ഭാഗ്യശ്രീ, ആരോഗ്യ കേരളം കൺസൾട്ടന്റ് എൻജിനീയർ രഞ്ജിനി രാജ്, സി. ഡി.എസ് ചെയർപേഴ്സൺ പുഷ്പാ റെജി, കടനാട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വിവേക് മാത്യു പുളിക്കൽ, സെന്റ് അഗസ്റ്റിൻ ഫൊറോന ചർച്ച് വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, നീലൂർ സഹകരണബാങ്ക് പ്രസിഡന്റ് മാത്യു സിറിയക് ഉറുമ്പുകാട്ട്, എ.വി. റസ്സൽ, പ്രൊഫ. ലോപ്പസ് മാത്യു, കുര്യാക്കോസ് ജോസഫ്, പി.കെ. ഷാജകുമാർ, ബേബി ഉറുമ്പുകാട്ട്, കെ.എ. സെബാസ്റ്റ്യൻ, രാജേഷ് കൊരട്ടിയിൽ, കെ.എസ്. മോഹനൻ, ബിന്നി ചോക്കാട്ട്, ജോസ് കുന്നുംപുറം, മത്തച്ചൻ അരീപ്പറമ്പിൽ, സിബി അഴകൻപറമ്പിൽ എന്നിവർ പങ്കെടുക്കും.

Advertisment