ഇടതു സർക്കാർ പാലായോട് രാഷ്ട്രിയ വിരോധം തീർക്കുന്നു - സജി മഞ്ഞക്കടമ്പിൽ

New Update
dharna manjakadambil

പാലാ: പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് ഇടതു സർക്കാർ പാലയോട് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. 

Advertisment

പനക്കപ്പലത്തെ അപകട വളവ് നിവർത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ - ഈരാറ്റുപേട്ട ഹൈവേയിൽ മതിയായ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുക, പാലാ ഈരാറ്റുപേട്ട റൂട്ടിലെ അപകട കെണികൾ ഒഴിവാക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രധിഷേധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ഷിനു പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട്, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യൻ, സെക്രട്ടറി നിബാസ് തോട്ടുങ്കൽ, കേരള കോൺഗ്രസ് തലപ്പലം മണ്ഡലം പ്രസിഡണ്ട് ജിമ്മി വാഴംപ്ലാളാക്കൽ, തോമാച്ചൻ താളനാനി, ഔസേപ്പച്ചൻ ചെമ്പ്ലാനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്റ്റെല്ല ജോയി, മെമ്പർ കൊച്ചു റാണി ജയ്സൺ, കെഎസ് സി ജില്ലാ പ്രസിഡണ്ട് നോയൽ ലുക്ക്, റമീസ് മുതുകാട്ടിൽ, ജോയി കുന്നുംപുറം, സുരേഷ് തൂങ്ങുമല, ടോം, റെജി മിറ്റത്താനിക്കൽ, ജോബി നബിടാകം, പി.എസ് സൈമൺ തുടങ്ങിയവർ  പ്രസംഗിച്ചു.

Advertisment