കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. സർവേ /സിവിൽ എൻജിനീയറിങിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ സർവേ /സിവിൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സർവേ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ മാർച്ച് അഞ്ചിന് രാവിലെ 11ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐയിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0479 2953150.