ആയാംകുടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

New Update
ayamkudi temple festival

ആയാംകുടി: ആയാംകുടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഒമ്പതിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്നലെ രാത്രി എട്ടിന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറി. ഇന്ന് വൈകൂന്നേരം 6.45ന് തിരുവാതിരകളി, രാത്രി 7.30ന് കുറത്തിയാട്ടം, 8.30ന് കൊടിക്കീഴില്‍ വിളക്ക്, ആറിന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, വൈകൂന്നേരം 6.45ന് ചാക്യാര്‍കൂത്ത്, രാത്രി എട്ടിന് കഥകളി.

Advertisment

ayamkudi temple festival-2

ഏഴിന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, വൈകൂന്നേരം 6.45ന് തിരുവാതിര, രാത്രി 7.30ന് സംഗീതസദസ്സ്, 9.30ന് കഥാപ്രസംഗം. എട്ടിന് പുലര്‍ച്ചെ നാലിന് ശിവരാത്രി ദര്‍ശനം, രാവിലെ 10.15ന് ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, അന്നദാനം, രാത്രി എട്ടിന് മോഹിനിയാട്ടം, 9.30ന് വയലിന്‍ കച്ചേരി, പള്ളിവേട്ട എഴുന്നള്ളിപ്പ്.

ayamkudi temple festival-3

ഒമ്പതിന് വൈകൂന്നേരം ആറിന് കൊടിയിറക്ക്, തുടര്‍ന്ന് ആറാട്ടുപുറപ്പാട്, 6.30ന് ശീതങ്കന്‍ തുള്ളല്‍, രാത്രി എട്ടിന് ആറാട്ട് എതിരേല്‍പ്, 12ന് നൃത്തനാടകം.

Advertisment