/sathyam/media/media_files/BGJnoaS5YL7K2CdwQG95.jpg)
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 9 ഇനങ്ങളിൽ ഒരു ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും ഉൾപ്പടെ 9 എ ഗ്രേഡുകൾ കരസ്ഥമാക്കി.
കൃഷ്ണവേണി (എം.എ.എച്ച്.ആർ.എം) ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും, കാർട്ടൂണിങ്ങിലും സ്പോട് പെയിന്‍റിംഗിലും ശ്രാവൺ ചന്ദ്രൻ റ്റി.ജെ (ബികോം) രണ്ടാം സ്ഥാനവും 'എ' ഗ്രേയ്‌ഡും, ഗീതു വി (ബി എസ് സി ബയോടെക്നോളജി) കവിതാ പാരായണം 'എ' ഗ്രേഡും, പാർവതി കെ.എസ് (ബി.സി.എ) ഭാരതനാട്ട്യം, നാടോടി നൃത്തം എന്നിവയിൽ 'എ' ഗ്രേഡും നീരജ ബി നായർ (ബി.സി.എ) കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിൽ 'എ' ഗ്രേഡും കരസ്ഥമാക്കി.
മൈമിൽ ഗൗതം കൃഷ്ണ ആർ നായർ, വൈഷ്ണവ് എം, അബിൻ ജോസ്, അലൻ റെന്നി, ആഷിക് സൈമൺ, ആദിത്യൻ ശശി എന്നിവരടങ്ങിയ ടീം എ ഗ്രേഡ് കരസ്ഥമാക്കി.
വിജയികളെ കോളേജ് മാനേജർ റെവ. ഫാ ബെർഖുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, പി ടി എ ഭാരവാഹികൾ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us