എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവൻഷൻ 12ന്

New Update
തലപ്പലത്ത് 251 അംഗ എൽ.ഡി.എഫ് കമ്മിറ്റി രൂപീകരിച്ചു

കടുത്തുരുത്തി:  എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആവേശം സമ്മാനിക്കാൻ നിയോജകമണ്ഡലം തലത്തിൽ കൺവൻഷൻ നടത്തും. ഞായറാഴ്ച കോട്ടയത്ത് നടക്കുന്ന പാർലമെന്റ് മണ്ഡലം കൺവൻഷന്റെ തുടർച്ചയായാണ് നിയോജകമണ്ഡലം കൺവൻഷനുകൾ നടത്തുന്നത്.

Advertisment

12ന് വൈകുന്നേരം നാലിന് ശൗരിശങ്കര ഓഡിറ്റോറിയത്തിലാണ് കൺവൻഷൻ. കേരളാ കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 

എൽഡിഎഫ് സംസ്ഥാന, ജില്ലാ പ്രതിനിധികൾ പ്രസംഗിക്കും. പിറവം, വൈക്കം മണ്ഡലങ്ങളിൾ തിങ്കളാഴ്ചയും പാലാ, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിൽ 13നുമാണ്  തെരഞ്ഞെടുപ്പ് കൺവൻഷൻ.

Advertisment