സാക്ഷരതാമിഷൻ നവ ചേതന പരിപാടിക്കു തുടക്കം

New Update
navachethana project

കോട്ടയം: സംസ്ഥാന സാക്ഷരതാമിഷൻ മുഖേന പട്ടികജാതി കോളനികളിൽ നടപ്പാക്കുന്ന പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ 'നവ ചേതന'യുടെ പഠന ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം തലയോലപറമ്പ് പഴംപെട്ടി കോളനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു.

Advertisment

navachethana project-2

ചടങ്ങിൽ തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വിജയമ്മ ബാബു, ജയമ്മ, സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം, സാക്ഷരതാ മിഷൻ കോർഡിനേറ്റർ മോണിറ്ററിംഗ് ദീപാ ജയിംസ്, അസിസ്റ്റന്റ് കോർഡിനേറ്റർ ആർ സിംല, പ്രേരക്മാരായ സുശീല ഗോപാലൻ, എ.എസ്. ബിന്ദുമോൾ, കെ.എൻഷീല , എസ്. ശശിധരൻ ,ഇൻസ്ട്രക്ടർമാരായ കെ.എസ് ശാലിനി, കെ.ആർ ജയശ്രീ എന്നിവർ പ്രസംഗിച്ചു.

Advertisment