കോട്ടയം മെഡിക്കൽ കോളജിന് മുന്നിൽ ഏപ്രില്‍ രണ്ടു മുതല്‍ ഗതാഗത നിയന്ത്രണം

New Update
road closed

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് മുൻവശത്ത് ഭൂഗർഭ പാതയുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ രണ്ടുമുതൽ ആർപ്പൂക്കര അമ്മഞ്ചേരി റോഡിൽ മെഡിക്കൽ കോളേജിന് മുൻഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചിരിക്കുന്നു.

Advertisment

ഇതുവഴി പോകേണ്ട പൊതു യാത്രാവാഹനങ്ങൾ ആംബുലൻസ് എന്നിവ ആർപ്പൂക്കര ബസ് സ്റ്റാൻഡിന്റെ ഉള്ളിൽ കൂടിയും മറ്റു ചെറുവാഹനങ്ങൾ കുടമാളൂർ മാന്നാനം റോഡ് വഴിയും പോകേണ്ടതാണ്.

Advertisment