Advertisment

അക്ഷരനഗരിയിൽ കരുത്തറിയിച്ച്  തോമസ് ചാഴികാടൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

New Update
chazhikadan nomination submission-11

കോട്ടയം: അക്ഷരനഗരിയിൽ കരുത്തറിയിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇടതുമുന്നണിയുടെ ശക്തി വിളച്ചറിയിച്ച് ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് തോമസ് ചാഴികാടൻ പത്രികാസമർപ്പണത്തിനായി കളക്ടറേറ്റിലെത്തിയത്.

Advertisment

chazhikadan nomination submission-10

മൂന്ന് സെറ്റ് പത്രികകളാണ് തോമസ് ചാഴികാടൻ വരണാധികാരിയായ ജില്ലാകലക്ടർ മുൻപാകെ സമർപ്പിച്ചത്. മന്ത്രി വി.എൻ വാസവൻ, കേരളാ കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു എന്നിവരാണ് പത്രികകളിൽ സ്ഥാനാർത്ഥിയെ പിന്തുണച്ചിരിക്കുന്നത്.

chazhikadan nomination submission-4

രാവിലെ മാതൃ ഇടവകയായ അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ ഭാര്യ ആനി തോമസിനൊപ്പമെത്തി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് മാതാപിതാക്കളുടേയും സഹോദരൻ ബാബു ചാഴികാടന്റേയും കബറിടങ്ങളിലെത്തി പ്രാർത്ഥിച്ചാണ് പത്രികസമർപ്പണദിനത്തിലെ പര്യടനം ആരംഭിച്ചത്.

chazhikadan nomination submission-3

പാലാ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഗ്രഹം വാങ്ങിയായിരുന്നു തുടർന്നുള്ള പര്യടനം. ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ കേരളാ കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ.മാണിക്കൊപ്പമെത്തിയ തോമസ് ചാഴികാടനെ റെക്ടർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ സ്വീകരിച്ചു.

chazhikadan nomination submission-5

കബറിടത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച് പ്രാർത്ഥിച്ച സ്ഥാനാർത്ഥിയെ റെക്ടർ അനുഗ്രഹിച്ചു. തുടർന്ന് മാന്നാനം തീർത്ഥാടന ദേവാലയത്തിലെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കലും വണങ്ങി പ്രാർത്ഥിച്ചു.

chazhikadan nomination submission

സ്ഥാനാർത്ഥി കേരളാ കോൺഗ്രസ് - എം ഓഫീസിലെത്തുമ്പോൾ ഓഫീസ് പരിരസവും റോഡും പാർട്ടിപ്രവർത്തകരാൽ നിറഞ്ഞിരുന്നു. തുടർന്ന് കെ.എം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ സ്ഥാനാർത്ഥി റോഡ്‌ഷോയായി കലക്ടറേറ്റിലേക്ക് നീങ്ങി. തിരുനക്കര ക്ഷേത്രപരിസരത്ത് സ്ഥാനാർത്ഥി എത്തിയതോടെ ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും പ്രവർത്തകരും റോഡ്‌ഷോയുടെ ഭാഗമായി.

chazhikadan nomination submission-9

തോമസ് ചാഴികാടനെ വിജയിപ്പിക്കുകയെന്ന ആഹ്വാനമെഴുതിയ ടീ ഷർട്ട് ധരിച്ചാണ് പല പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുത്തത്. ചുവപ്പ് ബലൂണുകളും പ്ലക്കാർഡുകളും കൊടികളും റോഡ് ഷോയുടെ ആവേശം ഇരട്ടിപ്പിച്ചു.

chazhikadan nomination submission-8

എന്നും ചിഹ്നം രണ്ടില മാത്രം എന്നെഴുതിയ പ്ലക്കാർഡുകൾ പ്രവർത്തകർ ഉയർത്തിപ്പിടിച്ചത് തോമസ് ചാഴികാടന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശ്രേഷ്ഠത വെളിവാക്കി. ഇടതുമുന്നണി ഘടകകക്ഷി നേതാക്കൾ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.

Advertisment