തുഷാർ വെള്ളാപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

New Update
thushar vellappally nomination submitted

പത്രികാ സമർപ്പണത്തിനായി കലക്ടറേറ്റിലേക്ക് എത്തുന്ന കോട്ടയം ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. ഭാര്യ ആശാ തുഷാർ ,ബിജെപി  ജില്ലാ പ്രസിഡൻ്റ്  ജി. ലിജിൻലാൽ എന്നിവർ സമീപം.

കോട്ടയം: ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോട്ടയം വരണാധികാരി കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക നൽകിയത്. രണ്ട് സെറ്റ് പത്രികയാണ് ഇന്ന് സമർപ്പിച്ചത്.

Advertisment

ബിജെപി  ജില്ലാ പ്രസിഡൻ്റ്  ജി. ലിജിൻലാൽ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജില്ലാ പ്രസിഡൻ്റ് എം.പി സെൻ, തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യ ആശാ തുഷാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം എത്തിയിരുന്നു.

നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം എൻഡിഎ ഓഫീസിൽ നിന്നും വാഹന റാലിയായി എത്തിയാണ് തുഷാർ വെള്ളാപ്പള്ളി പത്രിക സമർപ്പിച്ചത്.

 

Advertisment