/sathyam/media/media_files/rEhH38YVpMaMAcKo7d2o.jpg)
പാലാ: ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടനെ പാലായിലെ വേദിയില്‍ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവിന് വിപരീതമായി തലയോലപ്പറമ്പിലും പാലായിലും കോട്ടയത്തും തോമസ് ചാഴികാടനെ പ്രശംസിച്ചാണ് പിണറായി പ്രസംഗിച്ചത്.
/sathyam/media/media_files/hyY7A6auRzg4puGiETmR.jpg)
കേരളത്തിനുതന്നെ മാതൃകയാക്കാന്‍ പറ്റിയ പൊതുപ്രവര്‍ത്തകനാണ് തോമസ് ചാഴികാടനെന്ന് പ്രചരണ യോഗങ്ങളില്‍ പിണറായി പറഞ്ഞു. നിലപാടില്‍ ആശയ വ്യക്തതയുള്ള നേതാവാണ് ചാഴികാടന്‍. സംസ്ഥാനത്തിന്‍റെ വിവിധങ്ങളായ ആവശ്യങ്ങളില്‍ കേരളത്തിലെ എംപിമാരില്‍ പാര്‍ലമെന്‍റില്‍ ഏറ്റവും നല്ല നിലപാട് സ്വീകരിക്കാന്‍ ചാഴികാടന് കഴിഞ്ഞു.
/sathyam/media/media_files/2CuTWqMEr14yFEJ6ZCKy.jpg)
റബറിന്‍റെ താങ്ങുവില 250 രൂപയിലെത്തിക്കണമെന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും നിലപാട്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ സമീപനം നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമല്ല. പ്രതിസന്ധികള്‍ക്കിടയിലും കേന്ദ്രത്തിന്‍റെ സഹായമില്ലാതെ തന്നെ റബര്‍ താങ്ങുവില 10 രൂപ ഉയര്‍ത്തി 180 ആക്കി ഉയര്‍ത്താനായതും മുഖ്യമന്ത്രി സൂചിപ്പിച്ചു.
/sathyam/media/media_files/fsdI7M9ZpxC3AolXyHZv.jpg)
സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍, മന്ത്രി വി.എന്‍ വാസവന്‍, ജോസ് കെ മാണി എംപി, മുല്ലക്കര രത്നാകരന്‍, എ.വി റസല്‍, ലാലിച്ചന്‍ ജോര്‍ജ്, ഷാജു തുരുത്തന്‍ തുടങ്ങിയ ഇടതു നേതാക്കള്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us