Advertisment

മരങ്ങാട്ടുപിള്ളി ചേറാടിക്കാവില്‍ വിഷുക്കണിയും കെെനീട്ടവും

New Update
cheradikavu vishu

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിന്‍  വിഷുവുത്സവത്തിന്‍റെ ഭാഗമായി ഞായറാഴ്ച വെളുപ്പിന് ആരംഭിച്ച `വിഷുക്കണി' ദര്‍ശിച്ച് കെെനീട്ടം വാങ്ങാന്‍ നൂറുകണക്കിന് ആളുകള്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നു.

Advertisment

തിരുനട തുറന്ന്, പ്രത്യേക പൂജ-വഴിപാടുകള്‍, പായസ നിവേദ്യം എന്നിവയ്ക്കു ശേഷം പൂജിച്ചെടുത്ത നാണയ തുട്ടുകള്‍ വിഷുക്കണി ദള്‍ശനം നടത്തിയ മുഴുവന്‍ പേര്‍ക്കും മേല്‍ശാന്തി പ്രവീണ്‍ തിരുമേനി പ്രസാദത്തോടൊപ്പം  നേരിട്ടു വിതരണം ചെയ്തു.

cheradikkavu vishu

ഇങ്ങനെ ലഭിക്കുന്ന നാണയം അടുത്ത വിഷുദിനം വരെ വീട്ടിലെ നിലവിളക്കിനു ചുവട്ടില്‍ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുന്നത് ഐശ്വര്യദായകമാണെന്നാണ് ഭക്തജന സാക്ഷ്യം. സൂക്ഷച്ചു വയ്ക്കാന്‍  പര്യാപ്തമായ വിധത്തില്‍ മുദ്ര പതിപ്പിച്ച പ്രത്യേക ഫ്ളാപ്പുകളോടു കൂടിയാണ് കെെനീട്ടം നല്‍കിയത്. തുടര്‍ന്ന് പായസ വിതരണവും നടന്നു.

cheradikavu vishu-2.

വിഷുവുത്സവ പരിപാടികള്‍ക്ക്  ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ. സുധീഷ്, ജിഷ്ണുമധു, കെ.കെ.നാരായണന്‍, പി.ജി. രാജന്‍, രാധ കൃഷ്ണന്‍കുട്ടി, ആദില്‍ ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment