തലയോലപ്പറമ്പ് ഡി.ബി കോളേജിന് സമീപം വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

New Update
OBIT baby raju

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഡി.ബി കോളേജിന് സമീപം വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. തലപ്പാറ കല്ലുവെട്ടമടയിൽ രാജുവിൻ്റെ ഭാര്യ -ബേബി രാജു ( 55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. 

Advertisment

പുലർച്ചെ തമിഴ്നാട്ടിൽ നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായി പോകുകയായിരുന്ന ഭർത്താവിന് ചായ നൽകിയ ശേഷം മുറിയിൽ പോയി കിടന്നതാണ് വീട്ടമ്മ. രാവിലെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് മകൾ മുറിയിൽ എത്തി നോക്കിയപ്പോഴാണ് വീണ് കിടക്കുന്നത് കണ്ടത്.

ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ജീനാ കെ.സാം, ജീവാ കെ.സാം. സംസ്കാരം മെയ് 6 തിങ്കളാഴ്ച വൈകിട്ട് 3ന് കീഴൂർ ജാതിക്കാമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Advertisment