/sathyam/media/media_files/NwFHPBaP7KPRTGCxrRXy.jpg)
കുറവിലങ്ങാട്: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിരന്തരമായി ഗ്രാമപഞ്ചായത്തിൽ പൊതുശൗചാലയം നിർമ്മിക്കണമെന്നുള്ള കർശന നിർദ്ദേശം വന്നത് കൊണ്ട് ഉഴവുർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ശൗചാലയ നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത് അരീക്കര നാലാം വാർഡിലെ അരീക്കുഴി ഭാഗത്തെ രണ്ട് സെന്റ് തോട് പുറമ്പോക്ക് ഭൂമിയിൽ.
ഉഴവുർ ടൗണിൽ എത്തുന്ന യാത്രക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ഓട്ടോ- ടാക്സി ഡ്രൈവർ എന്നിവർക്ക് പൊതു ശൗചാലയം വേണമെന്നുള്ള ആവശ്യം ഉയർന്നിരുന്നു.
എന്നാൽ സർക്കാരിന്റെ നിർദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് പൊതു ശൗചാലയം നിർമ്മിക്കുവാനുള്ള സ്ഥലം കണ്ടെത്താൻ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് സാധിച്ചില്ല, സർക്കാർ നിഷ്കർഷിക്കുന്നു ദിനങ്ങൾ ക്കുള്ളിൽ ശൗചാലയം നിർമ്മിക്കുവാനുള്ള സ്ഥലം കണ്ടെത്തുകയും, നിർമ്മാണത്തിനായുള്ള തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പ് അധികൃതരെ രേഖകൾ സഹിതം ബോധ്യപ്പെടുത്താനുമായി ഗ്രാമപഞ്ചായത്ത് അധികൃതർ കിലോമീറ്റർ അകലെ പുറമ്പോക്ക് തോട് ഭൂമിയിലെ ശൗചാലയ നിർമ്മാണത്തിനായി കണ്ടെത്തുകയായിരുന്നു എന്നാണ് വിശദീകരണം.
ഇവിടെ അരീക്കുഴി വിനോദസഞ്ചാര പദ്ധതിയ്ക്ക് സർക്കാരിന്റെ അംഗീകാരം ലഭിച്ചതിനാൽ തോട് പുറമ്പോക്ക് ഭൂമിയിലെ ശൗചാലയ നിർമ്മാണത്തിന് നിയമതടസമില്ലായെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിലപാട്.
റവന്യൂ വകുപ്പ് സംഭവം ഗൗരവമായി പരിശോധിക്കുമെന്നും, ഗ്രാമപഞ്ചായത്ത് പുറമ്പോക്ക് ഭൂമിയുടെ തൽക്കാലിക ഉടമസ്ഥൻ മാത്രമാണെന്നും, റവന്യൂ വകുപ്പിന്റെ അനുമതി വാങ്ങിയാണോ ശൗചാലയം നിർമ്മിക്കുവാനുള്ള അനുവാദം വാങ്ങിയത് എന്ന് അന്വേഷിച്ച് സത്വര നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us