മഴക്കാല മുന്നൊരുക്ക പ്രവർത്തനം; ഓൺലൈൻ യോഗം ശനിയാഴ്ച

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
prepration for rainy season

കോട്ടയം: ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള യോഗം ശനിയാഴ്ച (മേയ് 4) രാവിലെ 11ന് ഓൺലൈനായി നടക്കും. 

Advertisment

തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷർ, ഉപാധ്യക്ഷർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, ശുചിത്വപരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥർ (ഗ്രാമപഞ്ചായത്തിലെ അസി. സെക്രട്ടറി ജൂനിയർ സൂപ്രണ്ട്/ഹെഡ് ക്ലർക്ക്, വി.ഇ.ഒ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഗരസഭകളിലെ ക്ലീൻ സിറ്റി മാനേജർമാർ, നോഡൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ), എം.സി.എഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കണം.

Advertisment