ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് നടത്തി

New Update
sitting-1

ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ ചേർന്ന സിറ്റിങ്.

കോട്ടയം: ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കമ്മിഷൻ അംഗം പി. റോസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഴുപരാതികൾ പരിഗണിച്ചു. ഇതിൽ മൂന്നു പരാതികൾ തീർപ്പായി. ബാക്കി നാലു പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കാനായി മാറ്റി. പുതിയ ഒരു പരാതിയും സിറ്റിങ്ങിൽ സ്വീകരിച്ചു.

Advertisment

വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കനറാ ബാങ്കിനെതിരേ സമർപ്പിച്ച പരാതി, ഈരാറ്റുപേട്ട സിവിൽ സ്‌റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട പരാതി, വിദ്യാഭ്യാസ വായ്പ നൽകുന്നതുമായി ബന്ധപ്പെട്ടു സൗത്ത് ഇന്ത്യൻ ബാങ്കിനെതിരേ ലഭിച്ച പരാതി എന്നിവയിലാണ് കമ്മിഷൻ സിറ്റിങ്ങിൽ നടപടികൾ പൂർത്തിയാക്കിയത്.

Advertisment