കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷം സമാപനത്തിലേക്ക്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
nurses day-2

കോട്ടയം: രാജ്യാന്തര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായുള്ള വാരാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഞായറാഴ്ച (മെയ് 12) രാവിലെ 10 മണിക്ക് ബേക്കർ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ നടക്കും. ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യും.

Advertisment

സമാപന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ നിന്നു രാവിലെ 8:00 മണിക്ക്  'നഴ്‌സസ് ദിനറാലി' ആരംഭിക്കും. ജില്ലയിലെ സർക്കാർ - സ്വകാര്യ മേഖലയിലെ നഴ്‌സുമാർ പങ്കെടുക്കുന്ന റാലി ജില്ലാ ആശുപത്രിയിൽ നിന്നും ആരംഭിച്ചു സമാപനവേദിയായ ബേക്കർ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ എത്തിച്ചേരും. കോട്ടയം ജില്ലാ നഴ്‌സിങ് ഓഫീസർ ഉഷാ രാജഗോപാൽ റാലിയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. എം.സി.എച്ച് ഓഫീസർ ഇൻ ചാർജ് ജെസ്സി ജോസഫ് പതാക ഉയർത്തും.

സമാപനസമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിക്കും. കോട്ടയം തിരുഹൃദയ കോളേജ് ഓഫ് നഴ്‌സിങ് പ്രിൻസിപ്പൽ സിസ്റ്റർ ആലീസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോട്ടയം ഗവ കോളേജ് ഓഫ് നഴ്‌സിങ് അസോസിയേറ്റ് പ്രൊഫസർ ഡോ: ലിനി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ മുഖ്യ അതിഥിയാകും.

ജില്ലാ നഴ്‌സിങ് ഓഫീസർ ഉഷാ രാജഗോപാൽ, കോട്ടയം  ഗവ സ്‌കൂൾ ഓഫ് നഴ്‌സിങ് പ്രിൻസിപ്പൽ,   എം.എ. ബീന, ചീഫ് നഴ്‌സിങ് ഓഫീസർ മെഡിക്കൽ കോളേജ് കോട്ടയം ഇ.സി ശാന്തമ്മ,  മേരി മാത്യു,എസ്.നാൻസി, പ്രൊഫ്. റെജി തോമസ്, ഹേനാ ദേവദാസ്, വിബിൻ ചാണ്ടി, വി. ഡി മായ എന്നിവർ പ്രസംഗിക്കും.

Advertisment