Advertisment

കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയുടെ നേതൃത്വത്തിൽ പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വെബിനാർ മെയ് 15ന്

New Update
educational webinar

പാലാ: കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയുടെ നേതൃത്വത്തിൽ പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വെബിനാർ നടത്തുന്നു. കേരളത്തിൽ പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സ്, വിദേശത്തും സ്വദേശത്തും ഉള്ള ഉപരിപഠന സാധ്യതകൾ, വിദേശത്തും സ്വദേശത്തും ഉള്ള തൊഴിൽ സാധ്യതകൾ തുടങ്ങിയവയെല്ലാം വെബിനാറിൽ ചർച്ച ചെയ്യും.

Advertisment

മെയ് 15 ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് നടക്കുന്ന വെബിനാറിലേക്ക് പ്രവേശനം സൗജന്യമാണ്. യു എസ് എ, ജർമ്മനി, യുഎഇ, ന്യൂസിലാൻഡ്, സ്വിറ്റ്സർലാൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രഗൽഭർ സെഷനുകൾ കൈകാര്യം ചെയ്യും.

വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് .9446037482 or 989520058 എന്ന നമ്പറിൽ വിളിച്ചോ വാട്സ്ആപ്പ് ചെയ്തോ പേരുകൾ രജിസ്റ്റർ ചെയ്യാം.

Advertisment