കോട്ടയം: ഇടതു വോട്ടുകളില്‍ വിള്ളല്‍ ഉണ്ടായില്ലെങ്കില്‍ കോട്ടയത്ത് മത്സരിച്ച തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നു കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ വിലയിരുത്തല്‍. മുന്‍ വര്‍ഷങ്ങളില്‍ ഇടതുമുന്നണിക്കു ലഭിച്ച വോട്ടുകള്‍ ഇത്തവണയും ലഭിക്കാതിരിക്കാനുള്ള ഒരു സാചര്യവും നിലവിലില്ലെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ് വിലയിരുത്തല്‍.
2019-ലെയും 2014 ലെയും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മുന്നണി കോട്ടയത്ത് മൂന്നു ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയിട്ടുണ്ട്. ഇതിനൊപ്പം കേരള കോണ്‍ഗ്രസിന്റെ വോട്ടുകളും നിഷ്പക്ഷമതികളായ വോട്ടര്‍മാരുടെ വോട്ടുകളും കുടി ചേര്‍ത്താല്‍ വിജയം ഉറപ്പാണെന്നും സ്റ്റീയറിങ് കമ്മറ്റി വിലയിരുത്തിയത്.
സി.പി.എം. കോട്ടയം ജില്ലാ കമ്മറ്റി നടത്തിയ അവലോകന യോഗത്തില്‍ തോമസ് ചാഴികാടന്‍ ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനുമിടയില്‍ വോട്ടു നേടി വിജയിക്കുമെന്നു വിലയിരുത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അധികമായി വോട്ട് പിടിച്ച മണ്ഡലങ്ങളില്‍ യു.ഡി.എഫ് പിന്നാക്കം പോയിരുന്നു. ഇക്കുറിയും ഇതേ ട്രെൻഡ് തുടരാനാണ് സാധ്യത. ഇത് തെരത്തെടുപ്പിൽ ഇടതു സ്ഥാനാര്‍ഥിയുടെ വിജയ പ്രതീക്ഷകൾ വർധിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളും ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാനെതിരായ തരംഗം ഉണ്ടായെങ്കില്‍ മാത്രമേ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സീസ് ജോര്‍ജ് വിജയിക്കൂ എന്ന് കോണ്‍ഗ്രസ് അവലോകന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതും ദിവസങ്ങള്‍ക്കു മുന്‍പാണ്. പ്രചാരണ പരിപാടികളില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന ആരോപണം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അവലോകന യോഗത്തില്‍ ഉന്നയിച്ചിരുന്നു.
പകുതിയോളം പോളിങ് ബൂത്തുകളില്‍ ഏജന്റുമാരെ എത്തിക്കുന്നതിനു പോലും സാധിച്ചിരുന്നില്ലെന്നായിരുന്നു ആരോപണം. മണ്ഡല തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം താഴെത്തട്ടില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്ന വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടായി.
ഒരു വിഭാഗം നേതാക്കള്‍ ഇതിനോട് യോജിച്ചില്ലെങ്കിലും പൊതുവായ വിലയിരുത്തല്‍ കോട്ടയത്ത് ഫ്രാന്‍സീസ് ജോര്‍ജ് വിജയം നേടിയാലും അതു സംസ്ഥാനത്തുള്ള ഭരണ വിരുദ്ധ തരംഗത്തിന്റെ ഭാഗമായി മാത്രമേ സംഭവിക്കൂ എന്നായിരുന്നു.
യു.ഡി.എഫ് അവലോകന യോഗത്തില്‍ ഫ്രാന്‍സീസ് ജോര്‍ജ് അറുപതിനായിരത്തിനും എണ്‍പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതിനെ തള്ളുന്ന നിലപാടായിരുന്നു യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പങ്കെുവെച്ചത്.