/sathyam/media/media_files/3BDnk65IiVQ5WUUMppHI.webp)
ചങ്ങനാശേരി: പാറേല്‍ പള്ളിക്ക് സമീപം വീടുകള്‍ കുത്തി തുറന്നു കവര്‍ച്ചാ ശ്രമം. രണ്ടു വീടുകളില്‍ നിന്നു രണ്ടര ലക്ഷത്തോളം രൂപയും ഒന്നര പവന്‍ സ്വര്‍ണവും കവര്‍ന്നു. ഒരു വീട്ടിലെ മോഷണ ശ്രമം പരാജയപ്പെട്ടത് ബഹളം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നതോടെ. ഇന്നു പുലര്‍ച്ചെയോടെയാണു മോഷണങ്ങള്‍ നടന്നത്.
ചങ്ങനാശേരി പാറേല്‍ പള്ളിക്ക് സമീപം ക്രൈസ്റ്റ് നഗര്‍ സജ്ജീവിനി റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന കൊച്ചു പറമ്പില്‍ ജോസി വര്‍ഗീസിന്റെ വീട്ടില്‍ നന്നാണു പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. ജോസിയുടെ ഭാര്യ സൗമ്യ അടുത്ത ദിവസം വിദേശത്തേക്ക് പോകാന്‍ ടിക്കറ്റ് എടുക്കാന്‍ വേണ്ടി കരുതി വെച്ചിരുന്ന രണ്ടര ലക്ഷം രൂപയും, ഒന്നര പവനിലേറെ വരുന്ന വജ്ര, സ്വര്‍ണാഭരണങ്ങളുമാണു നഷ്ടപ്പെട്ടത്.
ചൂളപ്പടി കടമാഞ്ചിറ റൂട്ടില്‍ പല വീടുകളിലും ഇന്നലെ രാത്രി മോഷണവും, മോഷണ ശ്രമവും നടന്നു. കുരിശും മൂട് സ്വദേശി ആന്റണിയുടെ വീട്ടിലെ മേശയുടെ ഡ്രോയില്‍ നിന്നും 900 രൂപയോളം നഷ്ടപ്പെട്ടതായാണ്. സമീപവാസിയായ ബൈജുവിന്റെ ഉള്‍പ്പെടെ പല വീടുകളിലും അകത്തു കയറുവാന്‍ ശ്രമം നടന്നിട്ടുണ്ട്.
സി.സി.ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പോലീസ് ആരംഭിച്ചിരിക്കുന്നത്. സ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. പ്രദേശത്തെ ഒരു നിരീക്ഷണ ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.