കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീന്‍റെ തകരാർ പരിഹരിച്ചു. ഒരാഴ്ചയായി നിർത്തിവെച്ചിരുന്ന  ആൻജിയോഗ്രാം പുനരാരംഭിച്ചു. രണ്ട് കാത് ലാബ് യൂനിറ്റുകൾ ഉണ്ടായിരുന്നതിൽ ഒരെണ്ണത്തിന്‍റെ കാലാവധി കഴിഞ്ഞിട്ടും പുതിയത് വാങ്ങുന്നതിനുള്ള നടപടികൾ അധികൃതർ ഇനിയും സ്വീകരിച്ചിട്ടില്ല

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kottayam medical college

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീന്‍റെ തകരാർ പരിഹരിച്ചു, ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങുമെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ആർ. ബൈജു അറിയിച്ചു. ഒരാഴ്ചയായിലേറെയായി കാത് ലാബ് മെഷീനിൻ ഒരെണ്ണം തകരാറിലായതിനെ തുടർന്ന് ആൻജിയോഗ്രാം നിർത്തിവച്ചിരിക്കുകയായിരുന്നു.

Advertisment

രണ്ട് കാത് ലാബ് യൂണിറ്റുകൾ ഉണ്ടായിരുന്നതിൽ ഒരെണ്ണത്തിന്‍റെ കാലാവധി കഴിഞ്ഞതിനാൽ പുതിയത് വാങ്ങുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. ഒരു ദിവസം 10 മുതൽ 12 വരെ രോഗികളെയാണ് ആൻജിയോഗ്രാമിന് വിധേയമാക്കുന്നത്.

ഒരാഴ്ചയായി മെഷീൻ തകരാറായത് മൂലം നിരവധി രോഗികളുടെ ആൻജിയോഗ്രാം ചികിത്സ മുടങ്ങുകയും മറ്റൊരു ദിവസം രോഗികൾ ആശുപത്രിയിൽ എത്താനും നിർദേശിച്ച് മടക്കി അയക്കുകയുമായിരുന്നു. 

കാത് ലാബ് മെഷീൻ ശരിയായതോടെ ചികിത്സ ലഭ്യമാകുമെന്ന ആശ്വാസത്തിലാണ് രോഗികൾ. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്ക് തടസം ഉണ്ടോയെന്ന് കണ്ടുപിടിക്കുന്ന ചികിത്സയാണ് ആൻജിയോഗ്രാം.

Advertisment