ഉഴവൂർ പഞ്ചായത്ത്‌ കെആർ നാരായണൻ ആശുപത്രിയുടെ മുൻവശത്തും, മാങ്കനാൽ തോടിൻ്റെ ഇരുസൈഡിലും നിരന്തരമായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ബാരിക്കേഡ് നിർമ്മിച്ച് അപകടഭീഷണി ഒഴിവാക്കി

New Update
baricade for protection

ഉഴവൂർ: ഉഴവൂർ പഞ്ചായത്ത്‌ കെആർ നാരായണൻ ആശുപത്രിയുടെ മുൻവശത്തും, മാങ്കനാൽ തോടിൻ്റെ  ഇരുസൈഡിലും നിരന്തരമായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപെടലിലൂടെ പിഡബ്ല്യുഡി അധികാരികൾ ബാരിക്കേഡ് നിർമ്മിച്ചു നൽകി.

Advertisment

baricade for protection-2

കെ ആർ നാരായണൻ ആശുപത്രിയ്ക്ക് എതിർവശം പിഡബ്ല്യുഡി റോഡിൽ 35 മീറ്ററോളം നീളത്തിലാണ് ബാരിക്കേഡ് നിർമ്മിച്ചത്. അതുപോലെ മാങ്കനാൽ പാലത്തിൻറെ ഇരുവശങ്ങളിലും നിരവധി വാഹനങ്ങളാണ് അപകടങ്ങളില്‍പ്പെട്ടുകൊണ്ടിരുന്നത്.

വാഹനങ്ങൾ തോട്ടിലേക്ക് മറിയുന്നത് പതിവായതിനാൽ അവിടെ ബാരിക്കേഡ് നിർമ്മിച്ച് അപകട ഭീഷണി ഒഴിവാക്കിയതായി ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കച്ചൻ കെ എം അറിയിച്ചു.

Advertisment