/sathyam/media/media_files/KWyTOTWwrAR28JJuiVYm.jpg)
ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ.ആർ.നാരായണൻ മെമ്മോറിയൽ ആശുപത്രിയുടെകൂടി സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വാർഡുകളിലും വാർഡ് തല സമിതി യോഗം ചേരുകയും, മുൻ വർഷങ്ങളിലേതിന് സമാനമായി മുഴുവൻ വീടുകളിലും നേരിട്ടെത്തി ബോധവൽക്കരണം നടത്തി.
വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനോടൊപ്പം ക്ലോറിനേഷൻ പ്രവർത്തനങ്ങളും നടന്നുവരുന്നു. മെയ് 18, 19 തീയതികളിലായി ഉഴവൂർ ടൌണും പരിസര പ്രദേശങ്ങളും ഗ്രാമപഞ്ചായത്ത് ഭരണസമിതി, വ്യാപാരി വ്യവസായി പ്രതിനിധികൾ, ക്ലബ്ബുകളുടെ പ്രതിനിധികൾ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, എൻ.സി.സി, എസ്.പി.സി. എന്നിവരുടെ നേത്വത്തിൽ ശുചീകരണം നടത്തുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.
അതോടൊപ്പം ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ശുചീകരണം നടത്തുന്നതിനുള്ള അറിയിപ്പ് നൽകിയിട്ടുള്ളതും, 20-ാം തീയതി മുതൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗം ജീവനക്കാരുടെയും നേതൃത്ത്വത്തിൽ പരിശോധനകൾ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മഴക്കാലം എത്തിച്ചേരുന്നതോടെ ഡങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ച വ്യാധികൾ പടർന്ന് പിടിക്കാതിരിക്കുന്നതിനുള്ള എല്ലാവിധ മുന്നൊരുക്ക പ്രവർത്തനങ്ങളും നടന്നു വരുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തങ്കച്ചൻ കെ. എം. അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us