നൂതന പദ്ധതികളുമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത്

New Update
മധുരിക്കും ഓർമകൾ...

ഇടമറ്റം: 2024- 25 സാമ്പത്തിക വർഷം നൂതന പദ്ധതികൾ ആവിഷ്കരിച്ച്  മീനച്ചിൽ ഗ്രാമപഞ്ചായത്ത്. പ്രധാനമായും ഹാപ്പിനസ് പാർക്ക്, ലൈഫ് മിഷൻ, ക്ഷീര ഗ്രാമം പദ്ധതി തുടങ്ങിയവയാണ് ഗ്രാമപഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നത്.

Advertisment

പഞ്ചായത്തിൻ്റെ പ്രധാന ഭാഗമായ പാലാ - പൊൻകുന്നം ഹൈവേയിൽ ഹാപ്പിനസ് പാർക്ക് സ്ഥാപിക്കുന്നതോടെ പഞ്ചായത്തിൻ്റെ മുഖഛായ തന്നെ മാറും. ഇതോടൊപ്പം ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള  ഭവന രഹിതരായ 128 ഗുണഭോക്താക്കൾക്കും ഈ വർഷം തന്നെ വീട് ലഭിക്കുന്നതിന് പഞ്ചായത്ത് മുഖ്യ പ്രാധാന്യം നൽകിയിട്ടുണ്ട്.

ക്ഷീരഗ്രാമം പദ്ധതിയിലൂടെ പഞ്ചായത്തിലെ ക്ഷീരോദ്പാദന മേഖലയ്ക്കു കൂടുതൽ വികസനവും അടിത്തറയും ഉറപ്പിക്കുവാനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന നൂറുമേനി തിളക്കത്തിൻ്റെ വിജയ ദിനാഘോഷവേളയിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു.

നേരത്തെ 2023 - 24 സാമ്പത്തിക വർഷം മീനച്ചിൽ ഗ്രാമപഞ്ചായത്തിന് നികുതി സമാഹരണത്തിലും പദ്ധതി നിർവ്വഹണത്തിലും നൂറു ശതമാനം കൈവരിക്കുന്നതിന് പങ്കുവഹിച്ച ജീവനക്കാരെയും നിർവ്വഹണ ഉദ്യോഗസ്ഥരെയും അനുമോദിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, വാർഡ് മെമ്പർമാർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത ഹരിദാസ് ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ  ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment