/sathyam/media/media_files/vR5F4b7yS0UWEOgaCRdd.jpg)
ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. ഉഴവൂർ ഗ്രാമപഞ്ചായത്ത്, ഉഴവൂർ കെ ആർ നാരായണൻ ആശുപത്രി ഹെൽത്ത് വിഭാഗത്തിന്‍റെ സഹകരണത്തോടെ നടത്തിയ ശുചീകരണ യജ്ഞത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന, കുടുംബശ്രീ അംഗങ്ങൾ, എംജിഎൻആർ ഇജിഎസ് തൊഴിലാളികൾ, വിവിധ സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായി അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി.
ഉഴവൂർ ടൗണും പരിസരപ്രദേശങ്ങളുമാണ് കൂട്ടായ്മയുടെ ശ്രമത്തിൽ ശുചീകരിച്ചത്. മഴക്കാല സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനും, കൊതുകു നശീകരണത്തിനും പരിസര ശുചീകരണം നിരന്തരം ശീലക്കേണ്ടതുണ്ട് എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കച്ചൻ കെ എം അറിയിച്ചു.
ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനു ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റിചെയർമാൻ ജോണിസ് പി സ്റ്റീഫൻ, മെമ്പർമാരായ റിനി വിൽസൺ, ഏലിയാമ്മകുരുവിള, മേരി സജി, ജസീന്തപൈലി, സുരേഷ് വിടി, സെക്രട്ടറി സുനിൽ എസ്, ഹെൽത്ത് ഇൻസ്പെടർമാരായ മനോജ്, ശ്രീകാന്ത്, അസി. സെക്രട്ടറി സുരേഷ് കെ ആർ, എംജിഎൻആർഇഎസ് അസി.എൻജിനീയർ വൈഷ്ന പ്രസാദ്, എന്നിവര്‍ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us