കർഷകർക്ക് അടിയന്തിരസഹായം ഉടൻ നൽകണം - കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി

New Update
kerala congress m

പാലാ: അതിതാപനവും അമിതവൃഷ്ടിയും മൂലം കർഷകർക്ക് ഉണ്ടായ അപ്രതീക്ഷിത നഷ്ടത്തിന് നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

രാജ്യത്തിന്‌ അന്നം നൽകുന്ന കർഷകരെ സംരക്ഷിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു. കർഷക ക്ഷേമം മുഖ്യ അജണ്ട ആക്കുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണം എന്നും കർഷക യൂണിയൻ ആഹ്വാനം ചെയ്തു.

കർഷക യൂണിയൻ എം നിയോജക മണ്ഡലം പ്രസിഡന്റ്‌ അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പി ജോസഫ്, നിയോജക ഭാരവാഹികളായ കെ ഭാസ്കരൻ നായർ, തോമസ് നീലിയറ, ജോയി നടയിൽ, എബ്രഹാം കോക്കാട്ട്, ടോമി തകിടിയേൽ, ജയ്സൺ ജോസഫ്, അബു മാത്യു, പ്രദീപ്‌ ജോർജ്, ദേവസ്യാച്ചൻ തെക്കേ കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു..

Advertisment