കാണക്കാരി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

New Update
kanakari gramapanchayat

കാണക്കാരി: കാണക്കാരി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വാര്‍ഡുമെമ്പറും ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ കാണക്കാരി അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു.

Advertisment

തുടക്കത്തില്‍ 260 വീടുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും നടത്തിവരുന്നു. എം.ജി എന്‍ ആര്‍ ഇ ജിഎസ് തൊഴിലാളികളും, എഡിഎസ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മഴക്കാലരോഗ പ്രതിരോധത്തിനുളള നടപടികളും ഇതോടൊപ്പം നടക്കും. .

Advertisment